അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല, മി​ഠാ​യി ചോ​ദി​ച്ചാ​ല്‍ ത​ല്ലു​മെ​ന്നും; പരാതിയുമായി എത്തിയ”കു​റു​മ്പ​ന്‍ പ​യ്യ​ന്” മ​ന്ത്രി​യു​ടെ സ​മ്മാ​നം ചോ​ക്ലേ​റ്റും സൈ​ക്കി​ളും


മി​ഠാ​യി ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച അ​മ്മ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞ മൂ​ന്നു വ​യ​സു​കാ​ര​ന്‍ കു​റു​മ്പ​ന്‍ പ​യ്യ​ന് മ​ന്ത്രി​യു​ടെ സ​മ്മാ​നം.

മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​രോ​ട്ടം മി​ശ്ര​യാ​ണ് കു​ട്ടി​ക്ക് ചോ​ക്ലേ​റ്റും സൈ​ക്കി​ളും സ​മ്മാ​ന​മാ​യി ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ച​ത്. ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ചോ​ക്ലേ​റ്റും സൈ​ക്കി​ളും വീ​ട്ടി​ലെ​ത്തി​ക്കും.

മി​ടു​ക്ക​നാ​യ കു​സൃ​തി​പ്പ​യ്യ​ന്‍റെ നി​ഷ്ങ്ക​ള​ങ്ക​മാ​യ പ​രാ​തി മ​ന്ത്രി ഏ​റെ കൗ​തു​ക​പൂ​ര്‍​വ​മാ​ണു കേ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ത​രം​ഗ​മാ​യി മാ​റി​യ വീ​ഡി​യോ മി​ശ്ര​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

​വീഡി​യോ ക​ണ്ട​ശേ​ഷം മി​ശ്ര പ​റ​ഞ്ഞ മ​റു​പ​ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.ത​ന്നെ അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മി​ഠാ​യി ചോ​ദി​ച്ചാ​ല്‍ ത​ല്ലു​മെ​ന്നു​മൊ​ക്കെ​യാ​ണ് പി​താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി പ​റ​യു​ന്ന​ത്.

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ട്ടി​യു​ടെ പ​രാ​തി ശ്ര​ദ്ധാ​പൂ​ര്‍​വം എ​ഴു​തി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കു​ട്ടി​യു​ടെ പ​രാ​തി കേ​ട്ട് പോ​ലീ​സു​കാ​ര്‍ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

ബു​ര്‍​ഹാ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ ദ​ത്ത​ലാ​യി ഗ്രാ​മ​ത്തി​ലാ​ണ് മി​ഠാ​യി സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ളി​ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ട്ടി​യെ ഒ​രു​ക്കു​മ്പോ​ള്‍ മി​ഠാ​യി തി​ന്ന​തി​ന് അ​മ്മ ശ​കാ​രി​ച്ചു.

തു​ട​ര്‍​ന്ന് ക​ര​ച്ചി​ല്‍ തു​ട​ങ്ങി​യ കു​ട്ടി പി​താ​വി​നോ​ട് ത​ന്നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment