രാ​ഹു​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി​ക്ക് വ​യ​നാ​ട്ടി​ൽ വ​രാ​ൻ ധൈ​ര്യ​മു​ണ്ടോ​ ? മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച് ഖു​ശ്ബു

ക​ൽ​പ്പ​റ്റ: രാ​ഹു​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി​ക്ക് വ​യ​നാ​ട്ടി​ൽ വ​രാ​ൻ ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ഖു​ശ്ബു​വി​ന്‍റെ വെ​ല്ലു​വി​ളി. വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മ​ത്സ​രി​ക്കാ​ൻ വ​ന്നി​ല്ല​ങ്കി​ൽ പ്ര​ച​ാര​ണ​ത്തി​നെ​ങ്കി​ലും വ​ര​ണം.

അ​തി​ന് ധൈ​ര്യം വേ​ണം. പ്ര​ച​ാര​ണ​ത്തി​ന് പോ​ലും വ​യ​നാ​ട്ടി​ൽ വ​രാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു. നി​ര​വി​ൽ പു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ 25 ​കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് പ​ന​മ​ര​ത്ത് സ​മാ​പി​ച്ചു. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച അ​വ​രെ കാ​ത്ത് രാ​ത്രി വൈ​കി​യും നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വ​ഴി​യ​രി​കി​ൽ നി​ന്ന​ത്.

കോ​റോം, മ​ക്കി​യാ​ട്, വെ​ള്ള​മു​ണ്ട പ​ത്താം മൈ​ൽ, വെ​ള്ള​മു​ണ്ട എ​ട്ടേ നാ​ൽ, ത​രു​വ​ണ ,നാ​ലാം മൈ​ൽ, കെ​ല്ലൂ​ർ, അ​ഞ്ചു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ​ത് രാ​ഹു​ലി​ന് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. വ​ട​ക്കേ വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് പു​തി​യൊ​രു ആ​വേ​ശം പ​ക​ർ​ന്നാ​ണ് റോ​ഡ് ഷോ ​അ​വ​സാ​നി​ച്ച​ത്.

Related posts