പാ​ക് ഭീ​ക​ര​ർ ക​ട​ൽ വ​ഴി​യെ​ത്തി താ​ജ് ഹോ​ട്ട​ൽ ത​ക​ർ​ക്കും ! മും​ബൈ പോ​ലീ​സി​നു സ​ന്ദേ​ശം

മും​ബൈ: മും​ബൈ​യി​ലെ പ്ര​സി​ദ്ധ​മാ​യ താ​ജ് ഹോ​ട്ട​ൽ ത​ക​ർ​ക്കാ​ൻ ര​ണ്ട് പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ ന​ഗ​ര​ത്തി​ലെ​ത്തു​മെ​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം. മും​ബൈ പോ​ലീ​സി​നാ​ണു സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ക​ട​ൽ​മാ​ർ​ഗ​മാ​ണു ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​യാ​ൾ മു​കേ​ഷ് സിം​ഗ് എ​ന്നാ​ണ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സാ​ന്താ​ക്രൂ​സി​ലെ താ​മ​സി​ക്കു​ന്ന 35കാ​ര​നാ​യ ജ​ഗ​ദം​ബ പ്ര​സാ​ദ് സിം​ഗ് ആ​ണ് സ​ന്ദേ​ശ​ത്തി​നു പി​ന്നി​ലെ​ന്നു മ​ന​സി​ലാ​കു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. 2008 ന​വം​ബ​ർ 26നു ​ന​ട​ന്ന മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ താ​ജ് ഹോ​ട്ട​ലി​ലും പാ​ക് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. നേ​ര​ത്തെ​യും ഹോ​ട്ട​ലി​നെ​തി​രേ സ​മാ​ന​മാ​യ ഭീ​ഷ​ണി കോ​ളു​ക​ൾ വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment