യുഎസിൽ ഭ​ർ​ത്താ​വി​ന്‍റെ വെ​ടി​യേ​റ്റ ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ ആ​രോ​ഗ്യ​നി​ല​ മെച്ചപ്പെട്ടു‌‌

കു​റ​വി​ല​ങ്ങാ​ട്: യുഎസിൽ ഭ​ർ​ത്താ​വി​ന്‍റെ വെ​ടി​യേ​റ്റ ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് റിപ്പോർട്ട്.

ഉ​ഴ​വൂ​ർ കു​ന്നാം​പ​ട​വി​ൽ ബി​നോ​യ്-​ലാ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മീ​ര (32) യാ​ണ് അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഗ​ർ​ഭി​ണി​യാ​യ മീ​ര​യ്ക്ക് വെ​ടി​യേ​റ്റ​തി​നെത്തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്ന് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യാ​ണ് നാ​ട്ടി​ലു​ള്ള അ​യ​ൽ​വാ​സി​ക​ളെ വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ര​യു​ടെ ഭ​ർ​ത്താ​വ് ഏ​റ്റു​മാ​നൂ​ർ പ​ഴ​യ​മ്പി​ള്ളി​ൽ അ​മ​ൽ റെ​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​തിട്ടുണ്ട്.

Related posts

Leave a Comment