തു​ര​ങ്ക​പ്പാ​ത​ നിർ‌മാണം തടഞ്ഞുള്ള    പ്രദേശവാസികളുടെ സ​മ​രം ക​രാ​ർ ക​മ്പി​നി​യ്ക്കു അ​നു​ഗ്ര​ഹം;   രഹസ്യമായ അനുഗ്രത്തെക്കുറിച്ച്  കമ്പനിയിലെ ചില ജീവനക്കാർ പറയുന്നതിങ്ങനെ..

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യി​ലെ പ​ണി​ക​ൾ ത​ട​ഞ്ഞു പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ക​രാ​ർ ക​ന്പ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി. നി​ത്യ​ചെ​ല​വി​നു​പോ​ലും വ​ഴി​യി​ല്ലാ​തെ ഉ​ഴ​ലു​ന്ന ക​ന്പ​നി​ക്ക് നാ​ട്ടു​കാ​രു​ടെ സ​മ​രം പി​ടി​ച്ചു​നി​ല്ക്കാ​നു​ള്ള പി​ടി​വ​ള്ളി​യാ​യെ​ന്ന് ക​ന്പ​നി​യി​ലെ ത​ന്നെ ചി​ല ജീ​വ​ന​ക്കാ​ർ ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞു.നാ​ട്ടു​കാ​രു​ടെ സ​മ​രം​മൂ​ലം പ​ണി​ക​ൾ ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സ്വ​ന്തം പോ​രാ​യ്മ​ക​ൾ മൂ​ടി​വ​ച്ച് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി​കി​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രാ​ർ ക​ന്പ​നി.

നാ​ലു​മാ​സ​ത്തെ വാ​ട​ക​കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് വാ​ഹ​ന ഉ​ട​മ​ക​ളും കു​ടി​ശി​ക​യു​ള്ള നാ​ലു​മാ​സ​ത്തെ ശ​ന്പ​ളം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ന്പ​നി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി സ​മ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ കൊ​ടു​ക്കാ​നു​ള്ള തീ​യ​തി​ക​ൾ നീ​ട്ടി​വാ​ങ്ങി ത​ത്കാ​ലം വാ​ഹ​ന ഉ​ട​മ​ക​ളേ​യും നൂ​റി​ലേ​റെ​പേ​ർ വ​രു​ന്ന ജീ​വ​ന​ക്കാ​രെ​യും ത​ണു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ​മാ​സം 12നു​മു​ന്പ് കു​ടി​ശി​ക​യെ​ല്ലാം തീ​ർ​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​യെ​ടു​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തും. ഇ​തി​നി​ടെ​യാ​ണ് കു​തി​രാ​നി​ൽ നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക്ഷേ​ത്രം​വ​ഴി നി​ല​വി​ലു​ള്ള റോ​ഡ് നി​ല​നി​ർ​ത്ത​ണ​മെ​ന്നും കു​തി​രാ​നി​ലെ പു​തി​യ​പാ​ത​യി​ൽ ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​രം.

ഇ​തു​മൂ​ലം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​മു​ത​ൽ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ക​രാ​ർ ക​ന്പ​നി ഉ​പ​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ഒ​രാ​ഴ്ച​കൂ​ടി പ​ണി മു​ട​ങ്ങി​യാ​ലും ആ​ശ്വാ​സ​മെ​ന്ന നി​ല​പാ​ടാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്.

ഇ​തി​ന് ഉ​ത​കു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് ക​ന്പ​നി​യി​ൽ​നി​ന്നും സ​മ​ര​ക്കാ​ർ​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന പ്ര​കോ​പ​ന​ങ്ങ​ൾ.ക​ഴി​ഞ്ഞ​ദി​വ​സം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ തു​ര​ങ്ക​പ്പാ​ത​യി​ലെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ത​യാ​റാ​കാ​തെ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​രും മ​റ്റ് അ​ധി​കൃ​ത​രും ആ​വ​ശ്യ​ങ്ങ​ളു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്ന വി​ഷ​മം നാ​ട്ടു​കാ​ർ​ക്കു​ണ്ട്.

Related posts