വിദ്യാലയങ്ങള്‍ തുറന്നു! ഇരുചക്രവാഹനങ്ങളില്‍ മരണപ്പാച്ചില്‍; കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ കേസ്

തൊ​ടു​പു​ഴ: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന കു​ട്ടി ഡ്രൈ​വ​ർ​മാ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട​ുങ്ങി​യ​ത് ഒ​ൻ​പ​തു പേ​ർ.

പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ഇ​വ​രെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ കു​റി​ച്ച് വ​ച്ച് പി​ന്നീ​ട് പോ​ലീ​സ് പി​ടികൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​തു ന​ൽ​കി വി​ട്ട​യ​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി എ​സ്ഐ എം.​പി. സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ 16,000 രൂ​പ പി​ഴ​യും വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കി.

Related posts