കുട്ടികളുടെ അശ്ലീല വീഡിയോ! വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു കൂടുതൽ പേർ കുടുങ്ങും; വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന

കോ​ട്ട​യം: വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ നി​ന്നു പി. ​ഹ​ണ്ടി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​യേ​ക്കും.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ ക​യ​റി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ക​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് പി. ​ഹ​ണ്ട്.

ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 24 മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 31 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും 31 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

മൊ​ബൈ​ൽ ഫോ​ണു​ക​ളും, വൈ​ഫൈ മോ​ഡ​ങ്ങ​ളും നെ​റ്റ് സെ​റ്റ​റു​ക​ളും അ​ട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ച്ചി​യി​ലെ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത ശേ​ഷം ഇ​വ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ഡി​ലീ​റ്റ് ചെ​യ്ത വീ​ഡി​യോ​ക​ൾ തി​രി​കെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ഈ ​ഇ​ല​ക്‌ട്രോണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, പാ​ന്പാ​ടി, പാ​ലാ, മു​ണ്ട​ക്ക​യം, ഈ​രാ​റ്റു​പേ​ട്ട, മ​ണി​മ​ല, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, അ​യ​ർ​ക്കു​ന്നം എ​ന്നീ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സൈ​ബ​ർ ഡോ​മി​ന്‍റെ​യും ഇ​ന്‍റ​ർ പോ​ളി​ന്‍റെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വെ​ബ് സൈ​റ്റു​ക​ൾ സ്ഥി​ര​മാ​യി സ​ന്ദ​ർ​ശി​ക്കു​ക​യും, ഈ ​വീ​ഡി​യോ​ക​ൾ ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ക​യും കാ​ണു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സൈ​ബ​ർ ഡോം ​ജി​ല്ലാ പോ​ലീ​സി​നു നേ​ര​ത്തെ കൈ​മാ​റാ​യി​രു​ന്നു.

തു​ട​ർ​ന്നു ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്ന വാ​ട്സ്അ​പ്പ് ഗ്രൂ​പ്പു​ക​ൾ, ഫെ​യ്സ്ബു​ക്ക് പേ​ജു​ക​ൾ, ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം നി​രീ​ക്ഷി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

സ്ഥി​ര​മാ​യി ഇ​ന്‍റ​ർ​നെ​റ്റി​ൽ ക​യ​റി കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന​വ​രു​ടെ ഐ​പി വി​ലാ​സം ഇ​ന്‍റ​ർ​പോ​ളാ​ണു പോ​ലീ​സി​ന് അ​യ​ച്ചു ന​ൽ​കി​യ​ത്.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി.​ശി​ല്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും.

Related posts

Leave a Comment