മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ


കൊ​ട്ടാ​ര​ക്ക​ര: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ദന്പതികളെ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സു​ധി ബാ​ബു (35 ) ഭാ​ര്യ ജി​ൻ​സി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ചു സ്ട്രി​പ്പു​ക​ളി​ലാ​യി 47 നി​ട്രോ​സ​പാ​ൻ എ​ന്ന ല​ഹ​രി ഗു​ളി​ക​ക​ളും 10 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ക്താ​ക്ക​ളെ​യും വി​പ​ണ​ന​ക്കാ​രെ​യും പി​ടി​കൂ​ടാ​ൻ എ​ക്സൈ​സി​ലെ ഷാ​ഡോ വി​ഭാ​ഗ​ത്തെ എ​ല്ലാ സ്ഥ​ല​ത്തും വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​യി സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​യ്‌​ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ രാ​ജേ​ഷ്. കെ. ​എ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ ജോ​സ്, ദി​ലീ​പ് കു​മാ​ർ, നി​ഖി​ൽ. എം. ​എ​ച് , കൃ​ഷ്ണ​രാ​ജ്. കെ. ​ആ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ർ​ച്ച​ന കു​മാ​രി, എ​ക്സൈ​സ് ഡ്രൈ​വ​ർ അ​ജ​യ കു​മാ​ർ. എം.​എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment