ചരക്കുവാഹന ഡ്രൈവർമാരിൽ 21 ശതമാനവും ലഹരി ഉപയോഗിക്കുന്നവർ; ഉ​മി​നീർ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്ത്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ നി​ര​ന്ത​ര​മാ​യി മ​യ​ക്കു​മ​രു​ന്നുപോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഉ​മി​നീ​ർ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്.

ഡ്രൈ​വ​ർ​മാ​രി​ൽ ക​ഞ്ചാ​വി​ന്‍റെ​യും മാ​ര​ക​മാ​യ പ​ല രാ​സ​ല​ഹ​രി​ക​ളു​ടെ​യും ഉ​പ​യോ​ഗം ഉ​ള്ള​താ​യാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ​ഠ​ന വ​കു​പ്പിന്‍റ (ലൈ​ഫ് സ​യ​ൻ​സ്) റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ചെ​ക്ക് പോ​സ​്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​ഠ​നത്തിൽ 21ശതമാനം പേ​രും വി​വി​ധ​ത​രം ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞു.

അ​ന്താ​രാ​ഷ്‌ട്ര ജേ​ണ​ലാ​യ ’ട്രാ​ഫി​ക് ഇ​ഞ്ച്വ​റി ആ​ൻ​ഡ് പ്രി​വ​ൻ​ഷ​നി​ൽ’ (ടി​ആ​ന്‍റ്എ​ഫ് ഗ്രൂ​പ്പ്) ഈ ​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​മി​നീ​ർ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ഠ​ന റി​പ്പോ​ർ​ട്ടാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ്, മു​ത്ത​ങ്ങ, വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ നി​ന്ന് ഡ്രൈ​വ​ർ​മാ​രു​ടെ ഉ​മി​നീ​ർ പ​രി​ശോ​ധി​ച്ചാ​ണ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

20ൽ ​പ​രം ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന എ​വി​ഡ​ൻ​സ് മ​ൽ​ടി​സ്റ്റാ​റ്റ് കി​റ്റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ പ​ഠ​ന​മാ​ണി​ത്.

പ​രി​ശോ​ധ​നാ സ്ഥ​ല​ത്തുത​ന്നെ ഫ​ലം ല​ഭ്യ​മാ​ക്കാ​ൻ ഇ​തുവ​ഴി സാ​ധി​ക്കും. ഡ്രൈവർമാർ ഉപയോഗിക്കുന്നതിൽ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കു​ന്ന ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗ​മാ​ണ് കൂ​ടു​ത​ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ൽ​എ​സ്ഡി, എം​ഡി​എം​എ പോ​ലു​ള്ള മാ​ര​ക സി​ന്ത​റ്റി​ക് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും കണ്ടെത്തി. ഒ​രാ​ളി​ൽനി​ന്ന് ഒ​ന്നി​ൽ കൂ​ടു​ത​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

26നും 35​നും പ്രാ​യ​മു​ള്ള​വ​രി​ൽ 30 ശതമാനം പേ​രും 36നും 46​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 34 ശതമാനം പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി തെളിഞ്ഞു. കൂ​ടാ​തെ യാ​ത്രാദൂ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

അ​സി. പ്രഫ​സ​ർ ഡോ. ​എം.​എ​സ്. ശി​വ​പ്ര​സാ​ദ്, സു​വോ​ള​ജി​യി​ലെ ഡോ. ​സി.​വി. പ്രി​യ​ത, അ​സി. പ്രൊ​ഫ​സ​ർ ഡോ. ​ഇ.​എം. അ​നീ​ഷ്, കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ക്രി​മി​നോ​ള​ജി​സ്റ്റ് ഡോ. ​ജ​യേ​ഷ് കെ.​ജോ​സ​ഫ് എ​ന്നി​വ​ർ കേ​ര​ള എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 2021ലാണ് ​പഠനം ന​ട​ത്തി​യത്.

Related posts

Leave a Comment