ഇതാ കുഴപ്പം..! വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് സി​പി​ഐ ആ​സ്ഥാ​ന​ത്തു പോ​യ​തെ​ന്ന് ല​ക്ഷ്മി നാ​യ​ർ

lakshmi-nair-l

പേ​രൂ​ർ​ക്ക​ട: കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ആ​സ്ഥാ​ന​ത്തു നി​ന്ന് വി​ളി​ച്ച​തു​കൊ​ണ്ടാ​ണ് അ​ങ്ങോ​ട്ടു പോ​യ​തെ​ന്ന് ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ. താ​ൻ ഇ​പ്പോ​ൾ സ്വ​ന്തം കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് പി​താ​വി​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

താ​ൻ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട​താ​ണെ​ന്ന രീ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ല. പി​താ​വ് നാ​രാ​യ​ണ​ൻ നാ​യ​രാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നും താ​ൻ കാ​റി​ൽ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ല​ക്ഷ്മി നാ​യ​ർ പ​റ​യു​ന്നു.

എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ന്നോ​ട് വ്യ​ക്തി​വി​രോ​ധ​മു​ണ്ട്. അ​താ​ണ് പ്ര​ശ്നം ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. താ​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ക​ള്ള​പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. സ്വ​ന്തം നാ​ട്ടി​ൽ നി​ന്നു ത​ന്നെ താ​ൻ പോ​രാ​ടു​മെ​ന്നും ല​ക്ഷ്മി നാ​യ​ർ വ്യ​ക്ത​മാ​ക്കി.

Related posts