ഭക്ഷ്യവിലയും തൂക്കവും പരിശോധിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയുടെ ഒരു നാക്കുപിഴയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് എൻഫോഴ്സ്മെന്റ് ആൻഡ് റെഗുലേറ്ററി അഥോറിറ്റി ഉദ്യോഗസ്ഥർ ലാഹോറിലെ നിഷ്താർ തഹ്സീലിലുള്ള ഒരു തന്തൂരിൽ പരിശോധന നടത്തുന്നതിനിടെയാണ് രസകരമായ സംഭവം.
റൊട്ടിയുടെ വിലയും തൂക്കവും പരിശോധിച്ച ഉദ്യോഗസ്ഥ കടയുടമയായ മുഹമ്മദ് റിയാസിനോട് വിലവിവരങ്ങൾ ചോദിച്ചു. ഒരു റൊട്ടിക്ക് 18 മുതൽ 20 രൂപ വരെയാണ് ഈടാക്കുന്നതെന്ന് കടയുടമ മറുപടി നൽകി.എന്നാൽ സർക്കാർ നിശ്ചയിച്ച വില 14 രൂപയാണെന്നും, 100 ഗ്രാം തൂക്കമുള്ള റൊട്ടിക്ക് പരമാവധി 17 രൂപ വരെ ഈടാക്കാമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.
തുടർന്ന് റൊട്ടിയുടെ തൂക്കം പരിശോധിക്കാൻ അത് ഇലക്ട്രോണിക് ത്രാസിൽ വെച്ചു. ത്രാസിൽ തെളിഞ്ഞത് 90 ഗ്രാം! ഇത് കണ്ട ഉദ്യോഗസ്ഥ പറഞ്ഞത് “90 രൂപ!” 😂പിന്നാലെ 90 ഗ്രാം എന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്തുകയും ചെയ്തു. എന്നാൽ ഈ ഒറ്റ നാക്കുപിഴയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുടെ പൊടിപൂരമാകുന്നത്!
അതേസമയം, മാവിന്റെയും വിറകിന്റെയും വിലക്കയറ്റം കാരണം കച്ചവടം നടത്താൻ ബുദ്ധിമുട്ടാണെന്നും സർക്കാർ വിതരണം ചെയ്യുന്ന മാവ് ലഭിക്കുന്നത് എളുപ്പമല്ലെന്നും കടയുടമ പരാതിപ്പെട്ടു. റൊട്ടി തണുക്കുമ്പോൾ തൂക്കം കുറയുമെന്നും പരിശോധനാ രീതിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇയാൾ ചൂണ്ടിക്കാട്ടി.
