ലാറസ്! സാമൂഹ്യ നന്മക്കൊരു സോഫ്റ്റ്‌വെയറുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍; വിപ്ലവകരമായ മാറ്റങ്ങള്‍ക്കു സാധ്യത

വ​ള്ളി​വ​ട്ടം: യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്ത ’ലാ​റ​സ്’ സോ​ഫ്റ്റ്വെ​യ​ർ സൈ​ബ​ർ വീ​ഡി​യോ അ​ന​ലി​റ്റി​ക് രം​ഗ​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫീ​ച്ച​റു​ക​ളു​ടെ വ​ലി​യൊ​രു സ​മു​ച്ച​യ​മാ​ണി​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ എ​ന്നീ ഫീ​ച്ച​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ഒ​രു വ്യ​ക്തി​യെ​യോ ഒ​രു കൂ​ട്ടം വ്യ​ക്തി​ക​ളെ​യോ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ച്ചു അ​തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സ​വി​ശേ​ഷ​ത​ക​ളു​ള്ള വ്യ​ക്തി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു വി​ശ​ക​ല​നം ചെ​യ്തു.

പോ​ലീ​സി​ലേ​ക്കോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ലേ​ക്കോ ഓ​ഡി​യോ, വീ​ഡി​യോ അ​ലെ​ർ​ട്ട് മെ​സേ​ജ് വ​ഴി കൈ​മാ​റ്റം ചെ​യ്യു​വാ​ൻ സാ​ധി​ക്കും. സോ​ഫ്റ്റ്‌വെ​യ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ചൈ​ൽ​ഡ് മി​സിം​ഗ്, സ്ത്രീ ​സു​ര​ക്ഷ, എ​ടി​എം റോ​ബ​റി, അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​ക​ൾ, ഫ്ളാ​റ്റ് സ​മു​ച്ഛ​യ​ങ്ങ​ൾ, വ്യ​വ​സാ​യ ശാ​ല​ക​ൾ, ഹോം ​സെ​ക്യൂ​രി​റ്റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ ഫ​ല​പ്ര​ദ​മാ​യി സു​ര​ക്ഷ​യൊ​രു​ക്കു​വാ​ൻ സാ​ധി​ക്കും.

പോ​ലീ​സി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന ഈ ​സോ​ഫ്റ്റ്‌വെ​യ​ർ പോ​ലീ​സ് മേ​ധാ​വി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട ്. കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്നു.കോ​ള​ജ് സ്വ​യം​സം​രം​ഭ​ക​ത്വ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ക​ന്പ​നി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു ക​ന്പ​നി​ക​ളാ​ണ് സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ ന​ട​ന്ന ’ഇ​ന്‍റ​ർ​ഫേ​സ് 2018’ ൽ ​ബെ​സ്റ്റ് അ​പ്പ് ക​മിം​ഗ് സ്റ്റാ​ർ​ട്ട​പ്പ് ആ​യി ലാ​റ​സ് തെ​ര​ഞ്ഞെ​ടു​ത്തു.

തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​വെ​ച്ച് ന​ട​ന്ന ’ഐ​ഡി​യ പി​ച്ചിം​ഗ്’ മ​ത്സ​ര​ത്തി​ൽ ലാ​റ​സ് മി​ക​ച്ച പ്രൊ​ജ​ക്ടി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ക​ന്പ്യൂ​ട്ട​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​ൻ​സ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ക്കി​ർ, മ​നു​കൃ​ഷ്ണ, മു​ഹ​മ്മ​ദ് ഫ​യാ​സ്, പ​വി​ൻ കൃ​ഷ്ണ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ലാ​റ​സ് രൂ​പം​കൊ​ണ്ട ത്.

Related posts