ഭ​ക്ഷ്യ​വി​ഷ​ബാ​ധ ! തൃ​ക്കൂ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന; ആ​റ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു

പു​തു​ക്കാ​ട്: ക​ണ്ണം​ന്പ​ത്തൂ​രി​ൽ അ​ന്പ​തി​ലേ​റെ പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ തു​ട​ർ​ന്ന് തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ആ​റ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. ഇ​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പു​തു​ക്കാ​ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് ഇ​ട​യാ​ക്കി​യ തൃ​ക്കൂ​രി​ലെ ര​ണ്ട ു കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പ് അ​ട​ച്ചു പൂ​ട്ടി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​വാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.​

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​ സ​ന്തോ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ഷീ​ന വാ​സു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​ സ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ​തു​ട​ർദി​വ​സ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തു​വാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

Related posts