പ്രചരണത്തിനിടെ ദാ കിടക്കുന്നു ഓടയില്‍ ! സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു…

ആറ്റിങ്ങള്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.സ് അംബികയ്ക്ക് പ്രചരണത്തിനിടെ അപകടം. സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ സ്ഥാനാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന വേളയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.

കാരേറ്റ് കവലയിലെ കടകളില്‍ കയറി വോട്ട് തേടുന്നതിന് ഇടയില്‍ ആയിരുന്നു അപ്രതീക്ഷിത സംഭവം. സ്ഥാനാര്‍ഥിക്ക് ഒപ്പം വീണ പാര്‍ട്ടി പ്രവര്‍ത്തകരായ ആറു പേര്‍ക്കും പരുക്കില്ല.

പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. അപകടം നടന്ന ഉടന്‍ സ്ഥാനാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി.

മൂന്നു മണിക്കൂര്‍ സമയത്തെ വിശ്രമത്തിനു ശേഷം നാലു മണിയോടെ സംഘം പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു.

Related posts

Leave a Comment