ഇ​ട​തു സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ട്ടു​മു​ടി​ച്ചു; നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള താ​ക്കീ​താ​യി​രി​ക്കു​മെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ കൂ​ട്ടു​നി​ന്ന സ​ർ​ക്കാ​രി​നെ​തി​രേ ജ​നം വി​ധി നി​ർ​ണ​യി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ച്ച് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തെ ക​ട്ടു​മു​ടി​ച്ച ഇ​ട​തു​സ​ർ​ക്കാ​നെ​തി​രെ​യു​മു​ള്ള താ​ക്കീ​താ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാമ്പ് എ​ക്സി​ക്യൂ​ട്ടീ​വ് പു​തു യു​ഗ​സൃ​ഷ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡന്‍റ് ബി. ​ബാ​ബു പ്ര​സാ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് പൊ​ടി​പ്പാ​റ​യും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വും പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​മ​റി​യാ ഉ​മ്മ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ ഗോ​പ​ൻ, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​നി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​ രാ​ജ​ല​ക്ഷ്മി, സി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ നൈ​നാ​ൻ സി. ​കു​റ്റി​ശേരി​ൽ, കെ. ​എ​ൽ. മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.പി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ് ഡ​യ​റ​ക്ട​റും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ കെ.ആ​ർ. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ പി. ​പ്ര​കാ​ശ്, രാ​മ​ച​ന്ദ്ര​ക്കുറു​പ്പ്, ബി​നു ക​ല്ലു​മ​ല, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് ക​ണ്ടി​യൂ​ർ, പ​ഞ്ച​വ​ടി വേ​ണു, കു​റ​ത്തി​കാ​ട് രാ​ജ​ൻ, എ​സ്.വൈ. ​ഷാ​ജ​ഹാ​ൻ, വ​ള്ളി​കു​ന്നം ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment