ആലപ്പുഴ: 1964 മുതൽ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കുട്ടനാട്ടിൽ മത്സരിച്ചിട്ടുള്ള കേരള കോൺഗ്രസ് തന്നെ ഇത്തവണയും ഇവിടെ മത്സരിക്കുമെന്നും യുഡിഎഫ് മാനദണ്ഡപ്രകാരം വേറെ ഒരു പാർട്ടിക്കും കുട്ടനാടിനുവേണ്ടി അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം പറഞ്ഞു.
എൽഡിഎഫ് തരംഗമുണ്ടായ കഴിഞ്ഞ രണ്ടുതവണയും ചെറിയ വിത്യാസത്തിലാണു പരാജയപ്പെട്ടത്. ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ കുട്ടനാട് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ ജാഥയുടെ ജില്ലയിലെ പര്യടനം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.
വൈസ് ചെയർമാൻ തോമസ് എം. മാത്തുണ്ണി, രാജൻ കണ്ണാട്ട്, ഉന്നതാധികാര സമിതി അംഗങ്ങളായ സിറിയക്ക് കാവിൽ, എ.എൻ. പുരം ശിവകുമാർ, ജൂണി കുതിരവട്ടം, അഡ്വ. കെ. ജി. സുരേഷ്, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, ജോസ് കോയിപ്പള്ളി, സണ്ണി തോമസ്, സി. റ്റി. തോമസ്, ജെയിസ് വെട്ടിയാർ, അനിൽ തോമസ്, ഈപ്പൻ നൈനാൻ, ജോഷി തിരുനല്ലൂർ, ജോസി ആന്റണി എന്നിവർ പ്രസംഗിച്ചു.
