റിജേക്ക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്നും ബുഖായോ സാഖയും രണ്ട് ഗോളുകൾ വീതം നേടി. ജൂഡ് ബെല്ലിംഗ്ഹാം, ആന്തോണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
വിജയത്തോടെ ഇംഗ്ലണ്ടിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് ഇംഗ്ലണ്ട്.
