വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷൻ ഫ്ലാ​റ്റ് നി​ർ​മാ​ണം:എല്ലാ സഹായങ്ങളും നൽകാൻ നഗരസഭ കൗൺസിൽ തീരുമാനം


വ​ട​ക്കാ​ഞ്ചേ​രി: ലൈ​ഫ് മി​ഷ​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഫ്ലാ​റ്റ് നി​ർ​മാ​ണം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.​ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​യാ​യി.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി ത​ന്നെയാ​ണ് ഫ്ലാ​റ്റ് സം​ബ​ന്ധി​ച്ച എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ന് ഫ​യ​ർ എ​ൻഒസി ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.​

പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തെ കെ ​എം ബി ​ആ​ർ റൂ​ൾ​സ് പ്ര​കാ​രം, 1000 ച​തു​ര​ശ്ര അ​ടി അ​ടി​ത്ത​റ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​കും 15 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കെ​ട്ടി​ങ്ങ​ൾ​ക്കും മാ​ത്ര​മേ ആ​വ​ശ്യം ആ​യി വ​രു​ന്നു​ള്ളു.

ലൈ​ഫ് മി​ഷ​ൻ ന​ൽ​കി​യ പ്ലാ​ൻ​ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നു ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​റു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.​ഫ്ലാ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ലൈ​ഫ് മി​ഷ​ന്‍റ എ​ൻജിനീ​യ​ർ​മാ​ർ ആ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്

എ​ങ്ക​ക്കാ​ട് ശ്മ​ശാ​ന​ത്തി​നു​ള്ള ഡീ​റ്റെ​യി​ൽ​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​നും, സോ​യി​ൽ ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​നും വ​ട​ക്കാ​ഞ്ചേ​രി പു​ഴ​യോ​ര​ത്ത് സീ​വ​റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു സോ​യി​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നും കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി ഗ്രൗ​ണ്ട് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി ജി​ല്ലാ ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ബ​ന്ധ​പ്പെ​ട്ട കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

അ​ത്താ​ണി​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് സ്ഥ​ലം കു​ടും​ബ​ശ്രീ​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​നും ​സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ മെ​യി​ന്‍റൻ​സ് ചെ​യ്യു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ആ​ർ. സോ​മ നാ​രാ​യ​ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മാ​രാ​യ എം. ​ആ​ർ. അ​നൂ​പ് കി​ഷോ​ർ, എ​ൻ. കെ. ​പ്ര​മോ​ദ് കു​മാ​ർ, ജ​യ പ്രീ​ത മോ​ഹ​ന​ൻ, ലൈ​ലാ​ന​സീ​ർ, എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

Related posts

Leave a Comment