കരുതലോടെ മുഖ്യമന്ത്രി; ആഴ്ചയിൽ ഒരിക്കൽ മാത്രം; മൊ​ബൈ​ൽ ഷോ​പ്പ്, വ​ർ​ക്ക്ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത


തി​രു​വ​ന​ന്ത​പു​രം: ക​ന്പ്യൂ​ട്ട​ർ, സ്പെ​യ​ർ പാ​ർ​ട്ട്, മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ, മൊ​ബൈ​ൽ റീ​ചാ​ർ​ജ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ ആ​ഴ്ച​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​നു​ള്ള വ​ർ​ക്ക്ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കും.

പി​എ​സ് സി ​അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച പ​ല​ർ​ക്കും ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ജോ​യി​ൻ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ക്കാ​ര്യ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക​ളും പി​എ​സ് സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യും.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​മാ​ന ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​ന്പോ​ൾ യാ​ത്ര​ക്കാ​ര​ന് റീ​ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ്ര​ശ്നം വീ​ണ്ടും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ൻ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.

ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ്, അ​മി​ത​വി​ല എ​ന്നി​വ ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 289 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 103 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment