ലോ​ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി തൊ​ഴി​ല്‍ മേ​ഖ​ല; നി​ര്‍​മാ​ണ മേ​ഖ​ല​യിലേക്കുള്ള അസംസ്കൃത വസ്തുക്കൾ പോലീസ് തടഞ്ഞ് പിഴയിടുന്നതായി പരാതി


പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശം ഉ​ണ്ടെ​ങ്കി​ലും നി​ര്‍​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ല്ല്, സി​മ​ന്‍റ്, മെ​റ്റ​ല്‍, ക​മ്പി, പാ​റ​മ​ണ​ല്‍ തു​ട​ങ്ങി​യ അ​സം​സ്‌​കൃ​ത സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ത​ട​യു​ക​യും പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി.

നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം ഉ​ണ്ട​ല്ലോ​യെ​ന്ന് പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചാ​ല്‍ ഭി​ഷ​ണി​യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​മാ​ണ് ഞ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​ര്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, മേ​സ്തി​രി, ആ​ശാ​രിമാർ എ​ന്നി​വ​ര്‍​ക്കും ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഇ​തു മൂ​ലം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ ദു​രു​ത​ത്തി​ലാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഓ​ടാ​താ​യ​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​യി. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് വാ​ഹ​നം വാ​ങ്ങി​യി​രു​ന്ന​വ​രു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി, ഇ​ന്‍​ഷ്വ​റ​ന്‍​സ്, നി​കു​തി അ​ട​വു​ക​ളും മു​ട​ങ്ങി.

ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ പ​ല​ര്‍​ക്കും കി​ട​പ്പാ​ടം ത​ന്നെ ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.നി​ര്‍​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ന്‍​ടി​യു​സി നി​ര്‍​വാ​ഹ​ക സ​മ​തി​യം​ഗം എ.​ഡി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.പി.​കെ. ഇ​ക്ബാ​ല്‍, ഷം​സു​ദ്ദീ​ന്‍ സു​ലൈ​മാ​ന്‍, ഫാ​റൂ​ഖ് ആ​ന​പ്പാ​റ, അ​ജി​ത്ത് മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment