കടകൾ രാത്രി എട്ടുവരെ, ബാ​ങ്കു​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും, ആരാധനാലയങ്ങളുടെ കാര്യത്തിൽ ചർച്ച നടക്കുന്നു; ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ കൂടി പ്രഖ്യാപിച്ചു

‘തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ. ഡി ​കാ​റ്റ​ഗ​റി ഒ​ഴി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ലെ​ല്ലാം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു.

എ, ​ബി, സി ​കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി എ​ട്ടു വ​രെ നീ​ട്ടി. അ​തേ​സ​മ​യം ശ​നി​യും ഞാ​യ​റും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ബാ​ങ്കു​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് അ​വ​സ​രം. ഡി ​കാ​റ്റ​ഗ​റി​യി​ൽ രാ​ത്രി ഏ​ഴ് വ​രെ ക​ട​ക​ൾ​ക്കു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് ഡ​ല്‍​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​പ്പോ​ൾ 9.14 ആ​ണ് സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു. 7798 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ. സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തി​ന് മേ​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തും തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ്. 1092 കേ​സു​ക​ളാ​ണ് തൃ​ശ്ശൂ​ർ ജി​ല്ല​യി​ലു​ള്ള​ത്.

Related posts

Leave a Comment