എ​കെ​ജി സെ​ന്റ​ര്‍ പ​ട​ക്ക​മേ​റ് കേ​സ് ! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്…

എ​കെ​ജി സെ​ന്റ​റി​ല്‍ പ​ട​ക്ക​മെ​റി​ഞ്ഞ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് നോ​ട്ടി​സ് പു​റ​ത്തി​റ​ക്കി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഹൈ​ല്‍ ഷാ​ജ​ഹാ​ന്‍, ടി.​ന​വ്യ, സു​ബീ​ഷ് എ​ന്നി​വ​ര്‍​ക്കാ​യാ​ണ് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്പി നോ​ട്ടീ​സ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്കും മ​റ്റു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്കും കൈ​മാ​റി.

മൂ​വ​ര്‍​ക്കു​മെ​തി​രേ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​കെ​ജി സെ​ന്റ​റി​ല്‍ പ​ട​ക്കം എ​റി​യാ​ന്‍ ഉ​പ​യോ​ഗി​ച്ച
സ്‌​കൂ​ട്ട​ര്‍ സു​ഹൈ​ല്‍ ഷാ​ജ​ഹാ​ന്റെ ഡ്രൈ​വ​റാ​യ സു​ബീ​ഷി​ന്റേ​താ​ണ്.

ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ്ര​തി ജി​തി​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​ര്‍ എ​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ ന​വ്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഗൗ​രീ​ശ​പ​ട്ട​ത്തെ​ത്തി​യ ജി​തി​ന്‍, സ്‌​കൂ​ട്ട​ര്‍ ന​വ്യ​യ്ക്കു കൈ​മാ​റി. ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു പോ​യ​ത് ന​വ്യ​യാ​ണ്.

ജി​തി​ന്‍ ത​ന്റെ കാ​റി​ല്‍ ക​ഴ​ക്കൂ​ട്ട​ത്തേ​ക്കും പോ​യി. സ്‌​കൂ​ട്ട​ര്‍ ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് പി​ന്നീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 30 രാ​ത്രി 11.25നാ​ണ് എ​കെ​ജി സെ​ന്റ​റി​ന്റെ മു​ഖ്യ​ക​വാ​ട​ത്തി​നു സ​മീ​പ​ത്തു​ള്ള ഹാ​ളി​ന്റെ ഗേ​റ്റി​ലൂ​ടെ സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ത്.

25 മീ​റ്റ​ര്‍ അ​ക​ലെ ഏ​ഴു പൊ​ലീ​സു​കാ​ര്‍ കാ​വ​ല്‍​നി​ല്‍​ക്കു​മ്പോ​ഴാ​ണ് കു​ന്നു​കു​ഴി ഭാ​ഗ​ത്തു​നി​ന്ന് ബൈ​ക്കി​ലെ​ത്തി സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​ത്.

Related posts

Leave a Comment