പോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയത് യൂക്കാലിപ്റ്റ്‌സ് മരത്തിനു ചുവട്ടില്‍ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു യുവമിഥുനങ്ങള്‍ ! പിന്നീട് സംഭവിച്ചത് ബഹുകേമം…

ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധന എല്ലാ സംസ്ഥാനങ്ങളും കടുപ്പിച്ചിരിക്കുകയാണ്.

ഇത്തരം തിരച്ചിലിനിടെ രഹസ്യ സംഗമം നടത്തുന്ന കമിതാക്കള്‍ കുടുങ്ങിയാല്‍ എന്തായാരിക്കും അവസ്ഥ.

തമിഴ്‌നാട് തിരുവെള്ളൂരിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമുണ്ടായത്. വീട്ടിലിരുന്ന് മടുത്തതോടെയാണ് കമിതാക്കള്‍ ഒന്നു സംഗമിച്ചു കളയാം എന്നു കരുതി പുറത്തിറങ്ങിയത്.

തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രോണില്‍ കുടുങ്ങിയത്.

കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യൂക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണ്‍ കട്ടുറുമ്പായെത്തിയത്.


ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ ആര്‍ത്തു ചിരിക്കുകയാണ്.

Related posts

Leave a Comment