ഷൂ​ട്ടൗ​ട്ടി​ൽ ഓ​സ്ട്രേ​ലി​യ വീ​ണു; ഈ​ജി​പ്ത് പ്രീ​ക്വാ​ർ​ട്ട​റി​ൽ

ഡ​ള്ളാ​സ്: ഓ​സ്ട്രേ​ലി​യ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് ഈ​ജി​പ്ത് ഇ​താ​ദ്യ​മാ​യി ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് 4-2 എ​ന്ന സ്കോ​റി​ൽ ഈ​ജി​പ്ത് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ തോ​ൽ​വി​യോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യി ഇ​നി​യാ​രു​മി​ല്ല. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു മ​ത്സ​രം.

യു​എ​സി​ലെ ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ 70,244 പേ​രാ​ണ് മ​ത്സ​രം കാ​ണാ​നെ​ത്തി​യ​ത്. ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ഇ​രു​ടീ​മു​ക​ളും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ആ​ക്ര​മ​ണ​ത്തി​ലൂ​ന്നി​യാ​ണ് ക​ളി​ച്ച​ത്. 13-ാം മി​നി​റ്റി​ൽ ഈ​ജി​പ്ത് ആ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. അ​വ​രു​ടെ മു​ഹ​മ്മ​ദ് സ​ല-​ഇ​മാം ആ​ഷൂ​ർ സ​ഖ്യം ന​ട​ത്തി​യ ഫ്രീ​കി​ക്കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്.

ആ​ഷൂ​റി​ന്‍റെ ആ​ദ്യ ഷോ​ട്ട് ഓ​സ്ട്രേ​ലി​യ​യു​ടെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി തെ​റി​ച്ചെ​ങ്കി​ലും പ​ന്ത് കൈ​ക്ക​ലാ​ക്കി​യ സ​ഹ​താ​രം ഒ​മ​ർ മ​ർ​മൂ​ഷ് അ​ത് ഹ​ഫീ​സി​ന് ന​ൽ​കി. ഹ​ഫീ​സ് ബോ​ക്സി​ലേ​ക്ക് കൃ​ത്യ​മാ​യി ന​ൽ​കി​യ ക്രോ​സ് ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ ഇ​മാം ആ​ഷൂ​ർ വ​ല​യി​ലെ​ത്തി​ച്ചു 1-0. ഗോ​ൾ​വീ​ണ​തോ​ടെ ഓ​സ്ട്രേ​ലി​യ തി​രി​ച്ച​ടി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, ഈ​ജി​പ്ത് പ്ര​തി​രോ​ധം പ​ഴു​ത​ക​ൾ അ​നു​വ​ദി​ച്ചി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ക​ളി മു​റു​കു​ന്ന​താ​ണ് ക​ണ്ട​ത്. ഓ​സ്ട്രേ​ലി​യ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു ക​ളി​ച്ച​തോ​ടെ ഈ​ജി​പ്തി​ന്‍റെ പ്ര​തി​രോ​ധം പ​ത​റി. 55-ാം മി​നി​റ്റി​ൽ ഓ​സ്ട്രേ​ലി​യ ഗോ​ൾ നേ​ടി. അ​വ​രു​ടെ എ​യ്ഡ​ൻ ഒ​നീ​ൽ ബോ​ക്സി​ലേ​ക്ക് പാ​യി​ച്ച പ​ന്ത് നി​യ​ന്ത്രി​ക്കാ​ൻ ഈ​ജി​പ്ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് ഹാ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഹാ​നി​യു​ടെ ത​ല​യി​ൽ ത​ട്ടി​യ പ​ന്ത് സ്വ​ന്തം വ​ല​യി​ലേ​ക്ക് ത​ന്നെ ക​യ​റി​ത് തി​രി​ച്ച​ടി​യാ​യി.

മ​ത്സ​രം സ​മ​നി​ല. 1-1. പി​ന്നീ​ട് ഇ​രു​ടീ​മും ഗോ​ളി​നാ​യി നി​ര​ന്ത​രം ആ​ക്ര​മി​ച്ചു​ക​ളി​ച്ചെ​ങ്കി​ലും ല​ക്ഷ്യം അ​ക​ന്നു. മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്തും ഗോ​ൾ വ​ന്നി​ല്ല. ഇ​തോ​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്. ഈ​ജി​പ്തി​ന്‍റെ കി​ക്കെ​ടു​ത്ത മ​ഹ​മൂ​ദ് സാ​ബ​ർ, റാ​മി റാ​ബി​യ, മു​ഹ​മ്മ​ദ് സ​ലാ, ഹൊ​സാം അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​കു​ടെ കി​ക്കു​ക​ൾ ല​ക്ഷ്യം ക​ണ്ടു. മ​റു​വ​ശ​ത്ത് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ കി​ക്കെ​ടു​ത്ത ഹാ​രി സൗ​ട്ട​ർ പ​ന്ത് പു​റ​ത്തേ​ക്ക് അ​ടി​ച്ചു തു​ല​ച്ചു. നാ​ലാ​മ​ത്തെ കി​ക്കെ​ടു​ത്ത ലൂ​ക്കാ​സ് ഹെ​റിം​ഗ്ട​ണി​ന്‍റെ ഷോ​ട്ട് ക്രോ​സ്ബാ​റി​ൽ ത​ട്ടി മ​ട​ങ്ങി​യ​തോ​ടെ ഈ​ജി​പ്ത് 4-2ന് ​വി​ജ​യം സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment