‘അ​മ്മ​മാ​രു​ടെ ദുഃ​ഖം ന​മ്മ​ൾ ത​ന്നെ ക​ര​ഞ്ഞു തീ​ർ​ക്ക​ണം, ഈ ​ലോ​ക​ത്ത് ന​മു​ക്ക് മാ​ത്ര​മാ​യി സ്വ​ന്ത​മാ​യു​ള്ള​ത് ആ ​ദുഃ​ഖം മാ​ത്ര​മാ​ണ്’: ശ്രീ​ദേ​വി ഉ​ണ്ണി

അ​മ്മ​മാ​രു​ടെ ദുഃ​ഖം ന​മ്മ​ൾ ത​ന്നെ ക​ര​ഞ്ഞു തീ​ർ​ക്ക​ണം. ഈ ​ലോ​ക​ത്ത് ന​മു​ക്ക് മാ​ത്ര​മാ​യി സ്വ​ന്ത​മാ​യു​ള്ള​ത് ആ ​ദുഃ​ഖം മാ​ത്ര​മാ​ണ്, അ​ത് മ​റ്റാ​ർ​ക്കും പ​കു​ത്തു ന​ൽ​കാ​നോ മ​റ്റു​ള്ള​വ​ർ​ക്ക് അ​ത് ഏ​റ്റെ​ടു​ക്കാ​നോ ക​ഴി​യി​ല്ല​ന്ന് മോ​നി​ഷ​യു​ടെ അ​മ്മ ശ്രീ​ദേ​വി ഉ​ണ്ണി.

ആ​ർ​ക്കും അ​തി​നു താ​ത്പ​ര്യ​വു​മി​ല്ല. ഇ​തെ​നി​ക്ക് എ​ന്‍റെ ഒ​രു വി​ധി എ​ന്ന് പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​പ്പോ​ഴും ന​മ്മ​ൾ ഓ​ർ​ക്കേ​ണ്ട​ത്, ഇ​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​നി​ക്കു കി​ട്ടി​യ​ത് എ​ന്ന് ന​മ്മ​ൾ വി​ശ്വ​സി​ക്ക​ണം. ഈ ​ദുഃ​ഖ​ഭാ​രം കൊ​ണ്ട് മ​ക്ക​ൾ​ക്കോ മ​രു​മ​ക്ക​ൾ​ക്കോ ഒ​രു പ്ര​യാ​സ​വും ഉ​ണ്ടാ​ക​രു​ത്. കാ​ര​ണം അ​ത് അ​വ​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റി​ല്ല.

ന​മ്മ​ൾ സാ​ക്രി​ഫൈ​സ് ചെ​യ്യു​ന്ന​ത് ന​മ്മു​ടെ കു​ടും​ബ​ത്തി​നു​വേ​ണ്ടി​യാ​ണ്. ന​മ്മു​ടെ അ​ടു​ത്തു​ള്ള​വ​ർ​ക്കു​വേ​ണ്ടി​യാ​ണ്. അ​പ്പൊ അ​വ​ർ​ക്കൊ​രു ഭാ​ര​മാ​വാ​തെ ന​മ്മു​ടെ ദുഃ​ഖ​ഭാ​രം ന​മ്മ​ൾ ത​ന്നെ താ​ങ്ങു​ക. അ​തു ന​മ്മു​ടെ കു​ടും​ബ​ത്തി​നു വേ​ണ്ടി ന​മ്മ​ൾ ചെ​യ്യു​ന്ന ഒ​രു ത്യാ​ഗ​മാ​ണ്. ദുഃ​ഖം ന​മ്മ​ളി​ലേ​ക്ക് അ​ലി​ഞ്ഞു​ചേ​രു​മ്പോ​ൾ അ​തി​ന്‍റെ തീ​വ്ര​ത കു​റ​യും. ആ ​അ​വ​സ്ഥ​യെ ഒ​രു സു​ഖ​മാ​യി കാ​ണാ​ൻ ശീ​ലി​ക്ക​ണം. ഈ ​മ​നോ​ഭാ​വ​മാ​ണ് ന​മ്മ​ളെ ദൈ​വ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​ത് എ​ന്ന് ശ്രീ​ദേ​വി ഉ​ണ്ണി പ​റ​ഞ്ഞു.

Related posts

Leave a Comment