വൈക്കത്ത് കടയുടെ പൂട്ടു തകർത്ത് മോഷണം; അകത്തു കയറിയ കള്ളൻ മോഷ്‌‌ടിച്ചത് പണം മാത്രമല്ല!



വൈ​ക്കം: വ​ഴി​യോ​ര​ത്തെ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ത​ല​യാ​ഴം തോ​ട്ട​കം ഗ​വ​. എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ വ​ള​വി​നോ​ടു ചേ​ർ​ന്നു​ള്ള തു​റ​സാ​യ സ്ഥ​ല​ത്ത് തോ​ട്ട​കം മേ​ക്കാ​ട്ടു​ചി​റ മാ​യ​യു​ടെ ക​ട​യു​ടെ പൂ​ട്ടു​ത​ക​ർ​ത്താണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ പ​ത്തി​നു രാ​ത്രി​ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ പൂ​ട്ടു ത​ക​ർ​ത്തും പു​റ​കി​ലെ പ​ല​ക​ക​ൾ അ​ട​ത്തി മാ​റ്റി​യും അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ണ​ക്ക ചെ​മ്മീ​ൻ, ഉ​ണ​ക്ക​മീ​ൻ, മു​ട്ട, 4000 രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, 3500 രൂ​പ വി​ല​യു​ള്ള എ​മ​ർ​ജ​ൻ​സി ലാ​ന്പ് തു​ട​ങ്ങി​യ​വ അ​പ​ഹ​രി​ച്ചു.

20,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മാ​യ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​വി​ടെ പ​ക​ൽ ചാ​യ ക​ച്ച​വ​ട​വും രാ​ത്രി ത​ട്ടു​ക​ട​യും ന​ട​ത്തി വ​രി​ക​യാ​ണ് മാ​യ​യും ഭ​ർ​ത്താ​വ് മ​നോ​ജും.

കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ ക​ട​യി​ൽ ആ​ളെ​ത്ത​ാതെ ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി​യ​തോ​ടെ​യാ​ണ് ഉ​ണ​ക്ക​മീ​നും മു​ട്ട​യും തേ​ങ്ങ​യും പ​ച്ച​ക്ക​റി​യും തൈ​രു​മൊ​ക്കെ ക​ച്ച​വ​ടം ചെ​യ്യാ​നാ​രം​ഭി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ക​ട​യി​ൽ കള്ള​ൻ ക​യ​റി​യ​ത്.

Related posts

Leave a Comment