പൂ​ജാ​മു​റി​യി​ൽ മ​ദ്യം സൂ​ക്ഷി​ച്ച് ക​ച്ച​വ​ടം; കുന്നംകുളത്തുകാരൻ മോഹനന് ത​ട​വു​ശി​ക്ഷ വിധിച്ച് കോടതി

തൃ​ശൂ​ർ: കു​ന്നം​കു​ളം ഇ​യ്യാ​ൽ അ​ന്പ​തു​വീ​ട് കോ​ള​നി​യി​ൽ വി​ദേ​ശ​മ​ദ്യം വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ച്ചു വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു മൂ​ന്നുമാ​സം ത​ട​വു​ശി​ക്ഷ. ഇ​യ്യാ​ൽ അ​യ്യ​രി​ങ്ക​ൽ വീ​ട്ടി​ൽ മോ​ഹ​ന​ൻ (61) എ​ന്ന​യാ​ളെ​യാ​ണ് മൂ​ന്നു മാ​സം ത​ട​വി​നു തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​ടി. പ്ര​കാ​ശ​ൻ ശി​ക്ഷി​ച്ച​ത്.

2015 ഡി​സം​ബ​ർ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ശ്രീ​ജി​ത്തും പാ​ർ​ട്ടി​യും മോ​ഹ​ന​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പൂ​ജാ​മു​റി​യി​ൽ ബി​സ്ക​റ്റ് ടി​ന്നി​ന​ക​ത്തു വി​ദേ​ശ​മ​ദ്യം അ​ടു​ക്കിവ​ച്ച​തു ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ര ലി​റ്റ​ർ മ​ദ്യ​വും 9,950 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലിക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​ൻ. വി​വേ​കാ​ന​ന്ദ​ൻ അ​ഭി​ഭാ​ഷ​ക​രാ​യ പൂ​ജ വാ​സു​ദേ​വ​ൻ, കെ. ​അ​മൃ​ത, പി.​എ​സ്. ചി​ന്തു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

.

Related posts