മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ചവരില്‍ ഇന്ത്യക്കാരനും! തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും

ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരില്‍ നിന്നും മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടര്‍ അന്‍റോണിയെ (34), കാര്‍ലോസ് ജയ്മി (43), മൈക്കിള്‍ എയ്ജല്‍ (22) എന്നിവര്‍ അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

സതേണ്‍ ഗ്ലെയ്‌സിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് ഉടമ ടെക്‌സസ് ആള്‍ക്കഹോളിക് ബിവറേജ് കമ്മീഷനില്‍ പരാതിപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

മോഷണം പോയ 220 കേയ്‌സ് വോഡ്ക, 119 കേയ്‌സ് കോണിയാക്, 29 കേയ്‌സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 300,000 ഡോളര്‍ വിലമതിക്കുന്ന മദ്യമാണ് ഇവര്‍ മോഷ്ടിച്ചത്.

തെളിഞ്ഞാല്‍ 10 വര്‍ഷത്തെ തടവും 10,000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Related posts

Leave a Comment