മ​ഹാ​ഭാ​ര​തം നി​ർ​മി​ക്കും, തി​ര​ക്ക​ഥ​യു​ടെ കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മി​ല്ല; ബി.​ആ​ർ. ഷെ​ട്ടി

മ​ല​യാ​ള സി​നി​മ​യി​ൽ ര​ണ്ടാ​മൂ​ഴം വി​വാ​ദം ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ക​രാ​റി​ൽ പ​റ​ഞ്ഞ തീയ​തി ക​ഴി​ഞ്ഞി​ട്ടും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ തി​ര​ക്ക​ഥ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം വ​ഷ​ളാ​യ​തോ​ടെ സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എം.ടിയെ ഉ​ട​ൻ ത​ന്നെ നേ​രി​ട്ടു​ കാ​ണു​മെ​ന്നും പ്ര​ശ്ന​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. എന്നാൽ എം.ടിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ശ്രീ​കു​മാ​ർ മേ​നോ​ൻ സി​നി​മ​ സംവിധാനം ചെയ്യുന്നത് കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി താത്കാലികമായി തടഞ്ഞിട്ടുണ്ട്. മാ​ത്ര​മ​ല്ല, ശ്രീ​കു​മാ​ർ മേ​നോ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കു​വാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

തി​ര​ക്ക​ഥ ആരുടേതെന്നത് വിഷയമല്ലെന്നും മ​ഹാ​ഭാ​ര​തം എന്ന സിനിമ നിർമിക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും വ്യവസായി ബി.ആർ.ഷെട്ടി വ്യക്തമാക്കി. ഒ​രു യ​ഥാ​ർ​ഥ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ മ​ഹാ​ഭാ​ര​തം ലോ​ക​ത്തി​നു മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​ത് തന്‍റെ കടമയാണെന്നാണ് നിർമാതാവിന്‍റെ ഭാഷ്യം.

1,000​ കോ​ടി​യി​ലേ​റെ രൂ​പ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളും പൂ​ർ​ത്തി​യാ​യ​താ​ണ്. മ​ല​യാ​ളം, ഹി​ന്ദി ഉ​ൾ​പ്പ​ടെ വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ഈ ​ചി​ത്രം നി​ർ​മി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മാ​റ്റ​വു​മി​ല്ല. സിനിമ നിർമാണം തന്‍റെ മേഖലയല്ലെന്നും മറ്റൊരു ചിത്രവും താൻ നിർമിക്കില്ലെന്നും ബി.ആർ.ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Related posts