വ​നി​താ ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ; പിടിയിലായത് വിദേശത്തേക്ക് മുങ്ങാനുള്ള ശ്രമം നടത്തവേയെന്ന് പോലീസ്


തൃ​ശൂ​ർ: ഒ​ല്ലൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ വ​നി​താ ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ങ്കു​ന്ന​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി ഡോ​ക്ട​ർ സോ​ന(30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ബ​ന്ധു​ക്ക​ൾ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​ഹേ​ഷ് സോ​ന​യെ കു​ത്തി​യ​ത്. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരി​ക്കെ​യാ​ണ് ഡോ​ക്ട​ർ മ​രി​ച്ച​ത്.

സോ​ന​യും മ​ഹേ​ഷും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഡെ​ന്‍റ​ൽ ക്ലി​നി​ക് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് സോ​ന​യും ബ​ന്ധു​ക്ക​ളും ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി.

ഇ​തി​നു പി​ന്നാ​ലെ മ​ഹേ​ഷ് ക്ലി​നി​ക്കി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന സോ​ന ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി മ​ഹേ​ഷി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.

കു​ട്ട​നെ​ല്ലൂ​രി​ൽ ദി ​ഡെ​ന്‍റി​സ്റ്റ് എ​ന്ന ദ​ന്താ​ശു​പ​ത്രി ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ കു​രി​യ​ച്ചി​റ​യി​ലെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. സോ​ന​യെ ആ​ക്ര​മി​ച്ച​ശേ​ഷം മ​ഹേ​ഷ് കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ദ​ര​ഭാ​ഗ​ത്തും കാ​ലി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റ സോ​ന ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.ഒ​ളി​വി​ൽ പോ​യ മ​ഹേ​ഷ് നാ​ടു​വി​ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട കാ​ർ ഒ​ല്ലൂ​ർ പൊ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment