എജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്.

കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്.

വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു.

ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്‌ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി.

ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ ആ യുവതിയുടെ സന്തോഷം കാണുന്നതില്‍ ആയിരുന്നു എന്നും മഹാദേവന്‍ തമ്പി പങ്കുവെച്ചു.

Related posts

Leave a Comment