എജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്‌ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ…

Read More

മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ലെന്നു തള്ളിയ കക്ഷിയാണ്; എന്നാല്‍ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും; അനുപമാ പരമേശ്വരന്റെ പുതിയ മേക്കോവര്‍ വൈറലാവുന്നു…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ നായിക അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ് സജീവം. അനുപമയുടെ കടന്നല്‍ക്കൂട് പോലുള്ള മുടിയും അന്ന് മലയാളി പയ്യന്മാര്‍ക്ക് ഹരമായിരുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെ അവതാരകന്‍ മുടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ മുടിയാണ് തന്റെ ട്രേഡ്മാര്‍ക്കെന്നും മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചിട്ട് മുടി മുറിക്കണമെന്നു പറഞ്ഞാല്‍ പോലും താന്‍ മുടിമുറിക്കില്ലെന്നും പകരം ആ സിനിമ ഉപേക്ഷിക്കുമെന്നുമായിരുന്നു അന്ന് അനുപമ വെച്ചുകാച്ചിയത്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്ത് സജീവമായതിനെത്തുടര്‍ന്ന് അന്നു പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണ് താരം. സ്ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടു പോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.…

Read More