ബൈക്കിൽ യാത്രചെയ്യുകയായിരുന്നു വീ​ട്ട​മ്മ​യെ ആക്രമിച്ച് മാ​ല ക​വ​ർ​ന്നു; ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ


പേ​രൂ​ർ​ക്ക​ട: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി മേ​ലെ​പാ​ള​യം സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ക്ക് (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

മെ​യ് 29ന് ​രാ​ത്രി 12 നാ​ണ് പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെ​ടെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം പ്ര​തി ക​വ​ർ​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​രു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് പോ​ലീ​സ് സ​മാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പൂ​ന്തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ല മോ​ഷ​ണം തെ​ളി​ഞ്ഞ​ത്. നാ​ഗ​ർ​കോ​വി​ലി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ത് ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment