അപകീര്ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി ‘ചെകുത്താന്’ എന്ന പേരില് അറിയപ്പെടുന്ന യൂട്യൂബര് അജു അലക്സിന് വക്കീല് നോട്ടീസ് അയച്ച് നടന് ബാല.
വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില് പറയുന്നുണ്ട്.
യുട്യൂബര് അജു അലക്സിനെ ഫ്ലാറ്റില് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില് നടന് ബാലയുടെ വീട്ടിലെത്തി പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.
ഫ്ളാറ്റിനുള്ളില് അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല് ഖാദര് ആണ് പരാതിക്കാരന്.
തനിക്കെതിരേ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്.
ഫ്ളാറ്റിനുള്ളില് അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് അജുവിന്റെ പരാതി.
തൃക്കാക്കര പോലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയില് തോക്ക് കണ്ടെത്തിയില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

