ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ പോകുന്നത് രഹ്ന ഫാത്തിമയും സനുഷയും ഹനാനും ഒപ്പം മാലാപാര്‍വതിയും ? ഇക്കാര്യത്തെക്കുറിച്ച് മാലാ പാര്‍വതിയ്ക്കു പറയാനുള്ളത്…

ബിഗ്‌ബോസ്-2ല്‍ മത്സരിക്കാന്‍ താനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വതി. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് വിവാദനായികയായി മാറിയ രഹ്ന ഫാത്തിമ എന്നിവര്‍ക്കൊപ്പമാണ് മാലാപാര്‍വതിയുടെ പേരും പറഞ്ഞുകേട്ടത്.

എന്നാല്‍ തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പലരും വിളിച്ചു ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും താനൊരിക്കലും ബിഗ്‌ബോസില്‍ പങ്കെടുക്കില്ലെന്നും നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.’ബിഗ്‌ബോസ് സീസണ്‍ 2-ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും…എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു. ക്ഷണിച്ചാലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.’-മാലാ പാര്‍വതി പറഞ്ഞു. എന്തായാലും മാലാ പാര്‍വതി ബിഗ്‌ബോസ്-2വില്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Related posts