മ​ലാ​ല​യെ വെ​ടി​വ​ച്ച താ​ലി​ബാ​ൻ ഭീ​ക​ര​ൻ പാ​ക് ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: നോ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ് സാ​യി​യെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ലെ സൂ​ത്ര​ധാ​ര​നാ​യ താ​ലി​ബാ​ൻ ഭീ​ക​ര​ൻ ഇ​ഹ്സാ​നു​ള്ള ഇ​ഹ്സാ​ൻ‌ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട സ​ന്ദേ​ശ​ത്തി​ലൂ​ടെ ജ​യി​ൽ​നി​ന്നും പു​റ​ത്തു​ചാ​ടി​യ വി​വ​രം ഇ​ഹ്സാ​നു​ള്ള ത​ന്നെയാണ് വെ​ളി​പ്പെ​ടു​ത്തിയത്.

ജ​നു​വ​രി 11 ന് ​പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ സേ​ന​യു​ടെ ത​ട​വ​റ​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​താ​യാ​ണ് ഇ​ഹ്സാ​നു​ള്ള വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2017 ൽ ​താ​ൻ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പാ​ക് സു​ര​ക്ഷാ സേ​ന​യ്ക്കാ​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ത​ട​വ് ചാ​ടി​യ​തെ​ന്നും ഇ​ഹ്സാ​നു​ള്ള പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന വി​വ​രം ഇ​യാ​ൾ പ​ങ്കു​വ​ച്ചി​ട്ടി​ല്ല.

മ​ലാ​ല​യ്ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​നു പു​റ​മെ 2014 ൽ 132 ​കു​ട്ടി​ക​ളെ കൂ​ട്ട​ക്കു​രു​തി​ക്ക് ഇ​ട​യാ​ക്കി​യ പേ​ഷാ​വാ​ർ സ്കൂ​ൾ വെ​ടി​വ​യ്പി​നു പി​ന്നി​ലും ഇ​യാ​ളാ​യി​രു​ന്നു.

Related posts

Leave a Comment