ബൈക്കിലെത്തി വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു;  വൃദ്ധയായ  വീട്ടമ്മയെ ത​ള്ളി​യി​ട്ടശേഷം മാല കവരുകയായിരുന്നു

വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ വീ​ട്ട​മ്മ​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്നു. അ​ഞ്ചു മൂ​ർ​ത്തി മം​ഗ​ലം മൂ​ച്ചി തൊ​ടി വേ​ശു (75) വി​ന്‍റെ മാ​ല​യാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ വീ​ട്ടു​വ​ഴി​യി​ൽ വെ​ച്ച് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. വേ​ശു​വി​നെ വ​ഴി​യി​ൽ ത​ള്ളി​യി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം.

​റോ​സി സ്കൂ​ൾ വ​രു​ന്ന സ​ർ​വ്വീ​സ് റോ​ഡി​ലെ അ​ണ്ട​ർ പാ​സി​ലു​ള്ള പെ​ട്ടി വ​ണ്ടി​യി​ൽ നി​ന്നും ചാ​യ കു​ടി​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു വീ​ട്ട​മ്മ. സം​ഭ​വം ന​ട​ന്ന​യു​ട​ൻ വീ​ട്ടു​കാ​ർ വാ​ർ​ഡ് മെ​ബ​ർ വി​ശ്വ​നാ​ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ഉ​ട​ൻ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റി.​ആ​ല​ത്തൂ​രി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ര​ണ്ട് പേ​ർ അ​മി​ത വേ​ഗ​ത​യി​ൽ ക​ട​ന്നു പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മീ​പ​ത്തെ സി ​സി ടി ​വി കാ​മ​റ വ​ഴി ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ബൈ​ക്ക് മോഷണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പി​ടി​ച്ചു​പ​റി അ​ര​ങ്ങേ​റു​ന്ന​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കും.

Related posts