തോർത്ത് വച്ച് മുഖം മറച്ച കള്ളൻ..! ഉറങ്ങിക്കിടന്നിരുന്ന  പത്തൊമ്പതുകാരിയുടെ മാലപൊട്ടിക്കാൻ ശ്രമം; ഞെട്ടിയുണർന്ന പെൺകുട്ടി കള്ളനുമായി പിടിവലി നടത്തിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു

 

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ മു​റി​യി​ല്‍ ക​യ​റി​യ ക​ള​ള​ന്‍ മാ​ല​പൊ​ട്ടി​ച്ച് ക​ട​ന്നു.

കു​ന്ന​ത്തു​കാ​ല്‍ മാ​ണി​നാ​ട് ക​ല്ല​റ​ത്ത​ല​വീ​ട്ടി​ല്‍ ര​ഘു​വ​ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​ന്‍റെ ജ​ന​ല്‍ പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. രാ​ത്രി ര​ണ്ടേ മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

‌ര​ഘു​വ​ര​ന്‍ നാ​യ​രു​ടെ മ​ക​ള്‍ ഗോ​കു​ല (19) യു​ടെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ചു​പ​റി​ച്ച​ത്. അ​തി​നി​ടെ ഉ​റ​ക്ക​മു​ണ​ര്‍​ന്ന യു​വ​തി​യു​മാ​യി പി​ടി​വ​ലി ന​ട​ത്തി മാ​ല​യു​ടെ ലോ​ക്ക​റ്റ് ഒ​ഴി​ച്ചു​ള്ള ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ത്താ​ണ് ക​ള്ള​ന്‍ ക​ട​ന്നു ക​ള​ഞ്ഞ​ത്.

പി​ടി​വ​ലി​യി​ല്‍ യു​വ​തി​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.ക​ള്ള​ന്‍ മു​ഖം തോ​ര്‍​ത്തു കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ഗോ​കു​ല പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ വെ​ള്ള​റ​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ള്ള​റ​ട പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ബോം​ബ് സ്ക്വാ​ഡും ഷാ​ഡോ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സ് നാ​യ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പ്ര​ധാ​ന റോ​ഡു വ​രെ എ​ത്തി മ​ട​ങ്ങി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​എ​സ്ഐ ശ്യാ​മ​ളാ​ദേ​വി, ഐ​ശ്വ​ര്യ, സ​ജ​ന്‍, പ്ര​ഭു​ല ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment