മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സാ​ഗ​ര; മത്‌സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ആ​ന്‍​ഡ്രോ​യ്ഡ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നുമായി ഫിഷറീസ് വകുപ്പ്

കൊല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍​ഡ്രോ​യ്ഡ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്ന​തും മ​ട​ങ്ങു​ന്ന​തും അ​വ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന സാ​ഗ​ര എ​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​നു​വേ​ണ്ടി നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്റ​റാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ക​ള​ക്ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ബോ​ട്ടു​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി പീ​റ്റ​ര്‍ മ​ത്തി​യാ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭാ​വി​യി​ലും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ വി.​കെ. സ​തീ​ഷ് കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. ആ​ന്‍​ഡ്രോ​യ്ഡ് 4.4 മു​ത​ലു​ള്ള പ​തി​പ്പു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഗ​ര ആ​പ്പ് ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. മ​ല​യാ​ളം, ഇ​ഗ്ലീ​ഷ്, ത​മി​ഴ് എ​ന്നീ ഭാ​ഷ​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

നി​ല​വി​ല്‍ ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​രം ല​ഭ്യ​മ​ല്ലാ​ത്ത​ത് ക​ട​ല്‍​ക്ഷോ​ഭ​മു​ണ്ടാ​കു​മ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മാ​കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​ഗ​ര വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.

ബോ​ട്ട് ഉ​ട​മ​ക​ള്‍​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കോ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാം. ബോ​ട്ട് ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന് മു​ന്‍​പ് യാ​ത്രാ ദി​ശ​യും യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യും ആ​പ്ലി​ക്കേ​ഷ​നി​ല്‍ ന​ല്‍​ക​ണം. ഈ ​ആ​പ്ലി​ക്കേ​ഷ​നി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് തൊ​ട്ട​ടു​ത്തു​ള്ള ഫീ​ഷ​റീ​സ് ഓ​ഫീ​സി​ല്‍ സ​ഹാ​യം തേ​ടാം.

Related posts