ഇലനക്കിയുടെ ചിറിനക്കി ! ഭായിമാരെ കബളിപ്പിച്ച് മരത്തില്‍ കയറ്റിയ ശേഷം ഫോണും പണവും കൊണ്ട് യുവാവ് മുങ്ങി ! ചങ്ങരംകുളത്ത് നടന്ന സംഭവം മലയാളികള്‍ക്കാകെ അപമാനകരം…

ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിയ്‌ക്കെന്നു പറഞ്ഞ് വിളിച്ച് മരത്തില്‍ കയറ്റിയ ശേഷം അവരുടെ മൊബൈല്‍ ഫോണും 10,000 രൂപയും കവര്‍ന്ന് മലയാളി യുവാവ്.

ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാര്‍ സ്വദേശികളായ നവല്‍കുമാര്‍, സത്രുധാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കില്‍ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാന്‍ ഇരുവരെയും ജോലിക്കു വിളിച്ചു.

കോലിക്കരയില്‍ ഒരു പറമ്പില്‍ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന് യുവാവ് മുങ്ങുകയായിരുന്നു.

തൊഴിലാളികള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

Related posts

Leave a Comment