ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡു​വ​ക്കി​ൽ അ​റ​വു​മാ​ലി​ന്യം ചാക്കിൽക്കെട്ടി തള്ളിയ നിലയിൽ; തള്ളുന്നവരുടെ വണ്ടി നമ്പർ തന്നാൽ നടപടിയെന്ന് പോലീസ്

മ​ങ്കൊ​ന്പ് : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡു​വ​ക്കി​ൽ അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​രി​ധി​യി​ൽ വ​രു​ന്ന പ​ള്ളി​ക്കൂ​ട്ടു​മ്മ-​പു​ളി​ങ്കു​ന്ന റോ​ഡു വ​ക്കി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​ത്.

ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ട്ടോ​ളം ചാ​ക്കു​ക​ളി​ൽ നി​റ​ച്ച എ​ട്ടി​ങ്ങ​ളി​ലാ​യി​ട്ടാ​ണ് നി​ക്ഷേ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണ് ചാ​ക്കു​കെ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​ഴു​കി​യ മാ​ലി​ന്യ​ങ്ങ​ൾ പ​ര​ത്തു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും യാ​ത്ര​ചെ​യ്യാ​ൻ പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ബി മൂ​ലം​കു​ന്ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം മ​റ​വു​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യും, ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലും അ​റ​വു​മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല​വ​ട്ടം ഇ​ക്കാ​ര്യം ത​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ശ്ര​ദ്ദ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ഫ​ല​മും​ണ്ടാ​യി​ല്ല. മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ ത​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മ​റു​പ​ടി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment