മാ​ലൂ​ർ കെ​പി​ആ​ർ ന​ഗ​റി​ൽ പ​റ​ന്പി​ലെ കേ​ബി​ൾ‌ കു​രു​ക്കി​ൽ; പു​ലി കു​ടു​ങ്ങി

മ​ട്ട​ന്നൂ​ർ: മാ​ലൂ​ർ കെ​പി​ആ​ർ ന​ഗ​റി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ കേ​ബി​ൾ കു​രു​ക്കി​ൽ പു​ലി കു​ടു​ങ്ങി. കെ​പി​ആ​ർ ന​ഗ​ർ – കാ​ഞ്ഞി​ലേ​രി റോ​ഡി​ലെ പെ​രു​വ​ങ്ങാ​ട്ട​യി​ൽ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലാ​ണ് പു​ലി​യെ കു​ടു​ങ്ങി​ക്കി​ട​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണ​വം ഫോ​റ​സ്റ്റ്റേ​ഞ്ച് പ​രി​ധി​യി​ലു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് പു​ലി​യ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ശു അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് തൊ​ഴു​ത്തി​നു സ​മീ​പ​ത്ത് പു​ലി കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​കാ​ർ വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പ​റ​മ്പു​ക​ളു​ടെ അ​തി​രു​ക​ൾ പ​ങ്കി​ടു​ന്ന സ്ഥ​ല​ത്ത് കു​ടു​ങ്ങി​യ പു​ലി ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രാ​ക്ര​മ​ത്തി​നി​ടെ സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്ക് ക​യ​റാ​ൻ ഉ​ൾ​പ്പ​ടെ ശ്ര​മി​ച്ച​തോ​ടെ കു​രു​ക്കു മു​റു​കി​യ നി​ല​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സു​ര​ക്ഷ മു​ൻ നി​ർ​ത്തി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന മാ​ലൂ​ർ പോ​ലീ​സ് ആ​ളു​ക​ളെ പു​ലി കു​ടു​ങ്ങി​യ സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ പ​ത്ത​ര​യോ​ടെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​ല്യാ​സ് റാ​വു​ത്ത​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​യ​ക്കു​വെ​ടി സം​ഘം പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി. പു​ലി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ക്ക് ശേ​ഷം സു​ര​ക്ഷി​ത​മാ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.

Related posts

Leave a Comment