ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: നേ​ര​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ച്


ത​ല​ശേ​രി: ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.കേ​സി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്ന് ലോ​ക്ക​ൽ പൊ​ലി​സ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും.

ഇ​തി​നി​ട​യി​ൽ ബാ​ങ്കി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​ക​ളെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് വീ​ന​സ് ര​വീ​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ക്കി​ർ, ഇ​സ്മ​യി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ തീ​രു​മാ​ന​മാ​യ​തെ​ന്ന് അ​റി​യു​ന്നു.

സം​ഘ​ത്തി​ന്‍റെ മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യും.ബാ​ങ്കി​ൽ ഡേ ​ബു​ക്ക്, കാ​ഷ് ബു​ക്ക് തു​ട​ങ്ങി​യ രേ​ഖ​ക​ൾ സെ​ക്ര​ട്ട​റി സൂ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. 2022 വ​രെ സം​ഘ​ത്തി​ൽ നി​ന്ന് വാ​യ്പ കൊ​ടു​ത്തി​ട്ടു​ണ്ട്. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സെ​ക്ര​ട്ട​റി സ്വ​ന്ത​മാ​യി വാ​യ്പ കൊ​ടു​ത്ത​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി.

വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ പേ​രു​മാ​ത്ര​മാ​ണ് രേ​ഖ​യി​ലു​ള്ള​ത്. ജാ​മ്യ​ക്കാ​രോ ജാ​മ്യ​രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ ക്ര​മ​ക്കേ​ടു​ക​ൾ മ​ന​സി​ലാ​ക്കി​യ സം​ഘം ഭ​ര​ണ​സ​മി​തി 2023 മു​ത​ൽ ലോ​ൺ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സെ​ക്ര​ട്ട​റി​ക്ക് 5000 രൂ​പ മാ​ത്ര​മാ​ണ് മാ​സ​ശ​ന്പ​ളം ഉ​ണ്ടാ​യി​രു​ന്ന​ത്.
കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സം​ഘം സെ​ക്ര​ട്ട​റി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജി​ഷി​നെ ഇ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​യാ​ൾ സ്വ​കാ​ര്യ​ബാ​ങ്കി​ൽ അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ച​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ണ​യ പ​ണ്ട​മെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സം​ഘ​ത്തി​ൽ ജ്യോ​ജി​ഷ് വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണ് നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ജ്യോ​ജി​ഷി​ന് ആ​റ് ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. നി​ല​വി​ൽ ഒ​മ്പ​ത് പ​രാ​തി​ക​ളി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment