പോ​ര്‍​ച്ചു​ഗ​ല്‍ വീ​സ ത​ട്ടി​പ്പ്: വീ​ട്ട​മ്മ​യു​ടെ 1.20 ല​ക്ഷം ത​ട്ടി; നീ​തു പ്ര​സാ​ദി​നെ​തി​രെ മു​ന​മ്പ​ത്തും പ​രാ​തി

ചെ​റാ​യി: പോ​ര്‍​ച്ചു​ഗ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​മ്പ​തോ​ളം പേ​രെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ചെ​റാ​യി സ്വ​ദേ​ശി പ്ലാ​ക്ക​ല്‍ നീ​തു പ്ര​സാ​ദി​നെ​തി​രെ മു​ന​മ്പ​ത്തും പോ​ലീ​സ് കേ​സ് എ​ടു​ത്തു.മു​ന​മ്പം ജ​ന​ഹി​ത ബീ​ച്ച് റോ​ഡ് ഭാ​ഗ​ത്തെ വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് കേ​സ് എ​ടു​ത്ത​ത്.

പോ​ര്‍​ച്ചു​ഗ​ലി​ലെ മ​രു​ന്ന് ക​മ്പ​നി​യി​ല്‍ പാ​ക്കിം​ഗ് ജോ​ലി ത​ര​പ്പെ​ടു​ത്താം എ​ന്ന് പ​റ​ഞ്ഞ് 2022 ഏ​പ്രി​ല്‍ 11ന് ​വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 2,20,000 രൂ​പ നീ​തു പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ത്തി​രു​ന്നു.എ​ന്നാ​ല്‍ പി​ന്നീ​ട് വി​സ ന​ല്‍​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഒ​രു ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കി. ബാ​ക്കി 1,20,000 ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ല്‍​കാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി ഇ​പ്പോ​ള്‍ ദു​ബാ​യി​ല്‍ ക​ഴി​യു​ന്ന നീ​തു​വി​നും കൂ​ട്ടാ​ളി​യാ​യ കൊ​ല്ലം മു​ണ്ട​ക്ക​ല്‍ സ്വ​ദേ​ശി ബെ​ന്‍​സ​ണ്‍ ബോ​യ് വ​ര്‍​ഗീ​സി​നും എ​തി​രെ വീ​സ ത​ട്ടി​പ്പ് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഞാ​റ​ക്ക​ല്‍ പോ​ലീ​സും ഒ​രു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടാ​തെ പ​റ​വൂ​ര്‍, തൃ​ശൂ​ര്‍, പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ട്. വ​ഞ്ചി​ത​രാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Related posts

Leave a Comment