തേങ്ങ പൊതിക്കുന്നതിനിടയില്‍ യുവാവിന്റെ കൈയന്ത്രത്തില് കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തില്‍ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ടത്. ഉടന്‍ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വന്‍ അപകടം ഒഴിവായി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വലതു കൈയുടെ മുട്ടുവരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കല്‍ മാത്രമായിരുന്നു ഏക മാര്‍ഗം. ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ സഹായം തേടി. വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ…
Read MoreTag: hand
സന്തോഷ് വിദ്യയുടെ കൈകള്‍ വെട്ടിമാറ്റിയത് അഞ്ചു വയസുകാരനായ മകന്റെ മുമ്പിലിട്ട് ! കൃത്യം നടപ്പാക്കിയത് വ്യക്തമായ ആസൂത്രണത്തിനു ശേഷം…
പത്തനംതിട്ടയില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ സന്തോഷ് നടത്തിയത് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ചുവയസുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുന്‍പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രതി സന്തോഷിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. അതേസമയം, പത്തനംതിട്ടയില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെകലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യയെ സന്തോഷ് വെട്ടിയത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ…
Read More