യാതൊരു ദുസ്വഭാവവും ഇല്ലാത്ത സല്‍സ്വഭാവിയാണ് ! ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്…

വിവാഹം നടക്കാത്ത നിരവധി യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുള്ള കഥയാണ് ഫേസ്ബുക്കിന് പറയാനുള്ളത്. ഇപ്പോള്‍ തന്റെ സുഹൃത്തിനു. വേണ്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എട്ടുവര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത രാജീവ് ഗോപാലനു വധുവിനെ തേടിയാണ് വിനീഷ് വിനീഷ് വാസുദേവന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

രാജീവിന്റെ ജാതകത്തില്‍ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താല്‍ എല്ലാ വിവാഹ ആലോചനകളും മുടങ്ങുകയാണെന്നും വിനീഷിന്റെ കുറിപ്പില്‍ പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്നും പറഞ്ഞാണ് രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ്. സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താന്‍ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.

Related posts