ഈ ദമ്പതികള്‍ 22 വര്‍ഷമായി താമസിക്കുന്നത് മാന്‍ഹോളിനുള്ളില്‍, അഴുക്കുചാലിനുള്ളില്‍ വീടൊരുക്കിയ അപൂര്‍വ ദമ്പതികളെക്കുറിച്ച് അറിയാം

2ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. ആ ചൊല്ലുണ്ടാക്കിയത് മിഗ്വേല്‍ റെസ്‌ട്രെപ്പോ- മരിയ ഗാര്‍ഷ്യ ദമ്പതികളെ കണ്ടുകൊണ്ടാണെന്നു തോന്നിപ്പോകും. അത്രയ്ക്ക് ഒരുമയല്ലേ ഈ ദമ്പതികള്‍ തമ്മില്‍. ഇവര്‍ ആരാണെന്ന് അറിയണ്ടേ. ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സാധാരണ ഭാര്യഭര്‍ത്താക്കന്മാരാണിവര്‍. സാധാരണക്കാരായ ഇവരെ ലോകമറിഞ്ഞതിനു പിന്നിലൊരു കഥയുണ്ട്. അക്കഥ ഇങ്ങനെ.

ഇരുവരും താമസിക്കുന്നത് കൊളംബിയയിലെ ഒരു ചേരിയിലെ മാന്‍ഹോളിലാണ്. നമ്മുടെ നാട്ടിലൊക്കെ മാലിന്യമൊഴുക്കുന്ന റോഡിലെ വലിയ മാന്‍ഹോള്‍ പോലെ തന്നെ. 22 വര്‍ഷമായി ഇവര്‍ താമസിക്കുന്നത് ഇ്ത്തരത്തിലൊരു അഴുക്കുചാല്‍ വീട്ടിലാണ്. ജീവിതത്തിന്റെ അനേകം വിലപ്പെട്ട നിമിഷങ്ങള്‍ ഇരുവരും ചിലവഴിച്ചതും ഈ മാന്‍ഹോളില്‍ തന്നെ. കൊളംബിയയിലെ മെഡലിനില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഇരുവരും ലഹരിക്ക് അടിമകളായിരുന്നു. ഏറ്റവും മോശമായ ഘട്ടത്തിലേക്ക് ജീവിതം പോയപ്പോഴാണ് ഇവര്‍ പരസ്പരം ആശ്വാസവും ആശ്രയവുമാകുന്നത്.

സഹായിക്കാനോ ആശ്രയിക്കാനോ ഉറ്റവരോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന ഇവര്‍ പരസ്പര കൂട്ടുകെട്ടില്‍ ഈ മാന്‍ഹോളിലൂടെയാണ് ജീവിതം ആരംഭിച്ചത്. ഈ മാന്‍ഹോള്‍ വീട്ടില്‍ വൈദ്യുതിയുണ്ട്, പരിമിതിക്കുള്ളില്‍ നിന്ന് വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഇരുവരും. വീട്ടിലില്ലാത്ത സമയം വീടിനു കാവല്‍ക്കാരനായി കൂട്ടിന് ഇവരുടെ പ്രിയ വളര്‍ത്തു നായ ബ്ലാക്കിയുമുണ്ട്. ടിവി, മേശ, കിടക്ക, കട്ടില്‍ തുടങ്ങിയ സാധാരണ വീടുകളിലെ ഒട്ടു മിക്ക സൗകര്യങ്ങളും ഈ വീട്ടിലുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏവരും ഒന്ന് അമ്പരക്കും.

Related posts