ശക്തമായ കാറ്റിൽ തുറവൂരിൽ വൈ​ദ്യു​ത ലൈ​നി​ൽ മ​രം വീ​ണ് ത​ക​രാ​റി​ലാ​യ ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

തു​റ​വൂ​ർ: റെ​യി​ൽ​വെ​യു​ടെ വൈ​ദ്യു​ത ലൈ​നി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ തീ​ര​ദേ​ശ പാ​ത​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ പ​ട്ട​ണ​ക്കാ​ട് കോ​ത​കു​ള​ങ്ങ​ര റെ​യി​ൽ​വെ ക്രോ​സി​നു സ​മീ​പ​മാ​യി​രു​ന്നു മ​രം ക​ട​പു​ഴ​കി റെ​യി​ൽ​വെ​യു​ടെ വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​ത്.

ഈ ​സ​മ​യം എ​റ​ണാ​കു​ള​ത്ത് നി​ന്ന് കാ​യം​കു​ള​ത്തേ​യ്ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ തു​റ​വൂ​ർ സ്റ്റേ​ഷ​ൻ വി​ട്ട് തെ​ക്കോ​ട്ടു നീ​ങ്ങി​യി​രു​ന്നു. വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ക​ള​രി​ക്ക​ൽ ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടു. നൂ​റു ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങി ന​ട​ന്ന് തു​റ​വൂ​രി​ലെ​ത്തി ബ​സി​ൽ ക​യ​റി പോ​യി. വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ മ​രം രാ​ത്രി​യോ​ടെ മു​റി​ച്ചു​മാ​റ്റി ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​ഥാ​പി​ച്ചു. ദീ​ർ​ഘ​ദൂ​ര എ​ക്സ്സ്പ്ര​സ് ട്രെ​യി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ടേ​ണ്ടി വ​ന്നു. രാ​ത്രി പ​ത്തോ​ടെ​യാ​ണ് തീ​ര​ദേ​ശ പാ​ത വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Related posts