ഇടുക്കിയിൽ കനത്ത മഴ! മൂന്നാർ വെള്ളത്തിനടിയിലായി; പെ​രി​യ​വ​ര​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ചി​രു​ന്ന പാ​ലം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ തകര്‍ന്നു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ് മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന​ത്. മൂ​ന്നാ​റി​ന്‍റെ പ​ല മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 119.38 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തൊ​ടു​പു​ഴ-78.7, പീ​രു​മേ​ട്- 176, ഇ​ടു​ക്കി – 85.40, ഉ​ടു​ന്പ​ൻ​ഞ്ചോ​ല- 62 , ദേ​വി​കു​ളം- 194.8 മി​ല്ലീ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളി​ലെ മ​ഴ​യു​ടെ തോ​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 2321.26 അ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ടെ 23.73 ശ​ത​മാ​ണി​ത്. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 116 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​ടു​ക്കി​യി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ടും നാ​ളെ​യും മ​റ്റ​ന്നാ​ളും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നീ​രൊ​ഴു​ക്കു വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നു ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി.

ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ളു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ൾ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ 30 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. മ​ല​ങ്ക​ര ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. ചെ​റു​തോ​ണി -മൂ​ന്നാ​ർ റൂ​ട്ടി​ൽ കീ​രി​ത്തോ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​ജാ​ക്കാ​ട്, വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം നി​ല​ച്ചു. ദേ​ശി​യ പാ​ത​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ല​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബ​സ് സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ നി​ല​ച്ചു.

അ​ഴു​ത​യാ​ർ ക​വി​ഞ്ഞൊ​ഴു​കി​യതോടെ ​തീ​ര​ത്തു​ള്ള പ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ദേ​ശീയ പാ​ത​യി​ൽ 55-ാം മൈ​ലി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി ക​വ​ല​യി​ൽ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് മൂ​ന്നാ​ർ ഒ​റ്റ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. അ​നി​യ​ന്ത്രി​ത​മാം വി​ധം മു​തി​ര​പ്പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി . പ​ഴ​യ മൂ​ന്നാ​റി​ലെ അ​ന്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റി.

ഇ​ക്കാ ന​ഗ​ർ, ന​ട​യാ​ർ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പെ​രി​യ​വ​ര​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ചി​രു​ന്ന പാ​ലം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ത​ക​ർ​ന്ന​തോ​ടെ മൂ​ന്നാ​ർ – ഉ​ടു​മ​ല​പ്പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ ഗ​താ​ഗ​തം നി​ല​ച്ചു. ഈ ​പാ​ലം ത​ക​ർ​ന്ന​തോ​ടെ ഏ​ഴ് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് കൊ​ച്ചി- ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ഴ​യ മൂ​ന്നാ​റി​ൽ ദേ​ശീ​യ പാ​ത​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ക്കാ ന​ഗ​റി​ൽ തോ​ടി​നു സ​മീ​പം പാ​ർ​ക്കു ചെ​യ്തി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​ക്കി​ൽ പെ​ട്ടു . മൂ​ന്നാ​ർ – ന​ല്ല​ത​ണ്ണി, മൂ​ന്നാ​ർ – ന​ട​യാ​ർ റോ​ഡ്, ലോ​ക്കാ​ട് ഗ്യാ​പ്പ് റോ​ഡ്, മൂ​ന്നാ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്ന് ന​ല്ല​ത​ണ്ണി ജം​ഗ്ഷ​നി​ലു​ള്ള വീ​ടു​ക​ൾ​ക്ക് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണു.

Related posts