മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും 303 കി​ലോ വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു; ഒളിപ്പിച്ചത് നീന്തല്‍ക്കുളത്തില്‍

ബം​ഗ​ളൂ​രു: ഐ​എം​എ ജൂ​വ​ൽ​സ് നി​ക്ഷേ​പ​ക ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ക​ന്പ​നി​യു​ട​മ​യു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും 303 കി​ലോ വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​നി​ന്നു​മാ​ണ് വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ചെ​ന്പി​ൽ സ്വ​ർ​ണം പൂ​ശി​യ​വ​യാ​യി​രു​ന്നു ഇ​ത്.

മ​ൻ​സൂ​ർ ഖാ​ൻ രാ​ജ്യം വി​ടു​ന്ന​തി​നു മു​ന്പ് ഇ​വ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 5,880 വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഒ​ളി​പ്പി​ച്ച​ത്. റി​ച്ച് മൗ​ണ്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴു നി​ല കെ​ട്ടി​ടം. മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണം ജ​ന​ങ്ങ​ളെ കാ​ണി​ക്കു​ക​യും ക​ന്പ​നി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ നി​യ​മി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഐ​എം​എ ജൂ​വ​ൽ​സി​ൽ നി​ക്ഷേ​പി​ച്ച ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ 4,084 കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി ഒ​ന്ന​ര​മാ​സം മു​ന്പ് ഖാ​ൻ ദു​ബാ​യി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു.

Related posts